Breaking

Tuesday, July 31, 2018

സെന്‍സെക്‌സില്‍ 92 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ റെക്കോഡ് നേട്ടങ്ങൾക്കൊടുവിൽ ഓഹരി സൂചികകളിൽ ഇടിവ്. സെൻസെക്സ് 92 പോയന്റ് നഷ്ടത്തിൽ 37401ലും നിഫ്റ്റി 27പോയന്റ് താഴ്ന്ന് 11291ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 672 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 491 ഓഹരികൾ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ലുപിൻ, സൺ ഫാർമ, ഒഎൻജിസി, മാരുതി സുസുകി, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വേദാന്ത, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, സിപ്ല, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. തുടർച്ചയായുണ്ടായ നേട്ടത്തിൽനിന്ന് നിക്ഷേപകർ ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2mVjJCK
via IFTTT