Breaking

Tuesday, July 31, 2018

വൈസനിയം ‘പ്രിപ്പെററ്റ്റി കോണ്‍ഫറന്‍സ്’ പ്രൗഢമായി

മലപ്പുറം: മഅ്ദിന്‍ അക്കാദമി വൈസനിയത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രിപ്പെററ്റ്റി കോണ്‍ഫറന്‍സിന് പ്രൗഢമായ സമാപനം. രാവിലെ 9ന് ശജറ കോണ്‍ഫറന്‍സോടെ ആരംഭിച്ച പരിപാടി വൈകുന്നേരം അഞ്ചോടെ സമാപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.
കോണ്‍ഫറന്‍സ് ഹാളിന്‍റെ കവാടത്തില്‍ സ്ഥാപിച്ച നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ രൂപകല്‍പ്പന ചെയ്ത പുഞ്ചിരിച്ചാല്‍ മാത്രം തുറക്കുന്ന സ്മൈല്‍ ഗേറ്റിന്‍റെ ഉദ്ഘാടനം ചടങ്ങില്‍ സ്പീക്കര്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. സിവില്‍ സര്‍വ്വീസില്‍ ഉന്നത റാങ്ക് നേടിയ മുഹമ്മദ് ജുനൈദിന് സ്പീക്കര്‍ വൈസനിയോപഹാരം നല്‍കി. വൈസനിയം സമ്മേളന പദ്ധതി പ്രകാശനവും ചടങ്ങില്‍ നടന്നു.
കേരളാ മോട്ടോര്‍ വാഹന വകുപ്പ് മഅ്ദിന്‍ ഏബിള്‍ വേള്‍ഡുമായി സഹകരിച്ച് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ഡ്രൈവിംഗ് ലൈസന്‍സ് വിതരണവും സ്പീക്കര്‍ നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ പരിശീലന ക്ലാസ്സിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി ഉമ്മര്‍ നേതൃത്വം നല്‍കി.
ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, അബൂ ഹനീഫല്‍ ഫൈസി, കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, അബ്ദുല്‍ ലത്വീഫ് സഅ്ദി പഴശ്ശി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, യു.എ നസീര്‍ (പ്രസിഡന്‍റ്, നന്മ കൂട്ടായ്മ, ന്യൂയോര്‍ക്ക്), നിരാര്‍ കുന്നത്ത് (പ്രസിഡന്‍റ്, നന്മ കൂട്ടായ്മ, വാഷിംഗ്ടണ്‍), ആസിഫ് ഇ.ടി.വി (പ്രസിഡന്‍റ്, കേരള മുസ്ലിം കമ്മ്യൂണിറ്റി, സാന്‍ഫ്രാന്‍സിസ്കോ), കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, മലബാര്‍ ഡവലെപ്മെന്‍റ് ഫോറം പ്രസിഡന്‍റ് കെ എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു.



from Islamic Media Mission I https://ift.tt/2M8xfOk
via IFTTT