Breaking

Monday, July 30, 2018

യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നു: 27 ട്രെയിനുകള്‍ റദ്ദാക്കി

ന്യുഡൽഹി: കനത്ത മഴയെത്തുടർന്ന്യമുനയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ27 ട്രെയിനുകൾ റദ്ദാക്കി. മറ്റു ട്രെയിനുകൾവഴി തിരിച്ചുവിട്ടു.യമുന നദിക്ക് കുറുകെയുള്ള ഓൾഡ് യമുന ബ്രിഡ്ജ്വെള്ളം ഉയർന്നതിനെ തുടർന്ന് അടച്ചു. ഇതേത്തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം റദ്ദാക്കിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് താഴ്ന്ന പ്രദേശത്തു താമസിക്കുന്ന മൂവായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. അഞ്ചു വർഷത്തിനിടെ ആദ്യമായിട്ടാണ് യമുന നദിയിൽ ഇത്ര വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. വെള്ളപ്പൊക്കത്തെത്തുടർന്ന്ഹരിയാണ മുഖ്യമന്ത്രി മനോഹർ ഘട്ടർ അടിയന്തര യോഗം വിളിച്ചു. ഹരിയാണയിലെ യമുനാ നഗർ, പാനിപത്ത് എന്നീ ജില്ലകൾ കടന്നാണ് യമുന നദി ഡൽഹിയിൽ എത്തുന്നത്. യമുനയിലെ ജലനിരപ്പ് ഉയർന്നത് ഹരിയാണയിലെ 65 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ട്. ഡൽഹിയിലും അതിശക്തമായ മഴ തുടരുകയാണ്.ശനിയാഴ്ചഡൽഹി സർക്കാർ വെള്ളപ്പൊക്കമുന്നറിയിപ്പ് നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2LK2TF1
via IFTTT