Breaking

Monday, July 30, 2018

ഫാമിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് 20 പോത്തുകള്‍ ചത്തു

കോഴിക്കോട്: മലപ്പുറം ചേളാരിക്കു സമീപം മൂച്ചിക്കലിൽ മണ്ണിടിഞ്ഞു വീണ് 20 പോത്തുകൾ ചത്തു. പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. 12 പോത്തുകളെ മണ്ണിനടിയിൽനിന്ന് പുറത്തെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയെ പുറത്തെടുക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. കനത്ത മഴയെ തുടർന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. 20 പോത്തുകൾ ഉൾപ്പെടെ ഫാം മുഴുവൻ മണ്ണിനടിയിലായി. രണ്ട് ജെസിബികൾ ഉപയോഗിച്ച് ഇടിഞ്ഞുവീണ മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2AiFMgw
via IFTTT