Breaking

Tuesday, July 31, 2018

പശു കടത്ത്; ബി. ജെ.പി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

ആല്‍വാര്‍: വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് നേരത്തെയും വാര്‍ത്തയില്‍ ഇടംനേടിയ ബി.ജെ.പി നേതാവ് ഗ്യാന്‍ ദേവ് അഹൂജ വീണ്ടും വിവാദത്തിൽ .  പശുക്കടത്തുകാരെ കയ്യില്‍ കിട്ടിയാല്‍ തല്ലണമെന്നും, ശേഷം മരത്തില്‍ കെട്ടിയിട്ട് പോലീസിനെ അറിയിക്കണമെന്നും ബി.ജെ.പി എം.എല്‍.എ യുടെ ആഹ്വാനം. നടത്തിയത്.ഇതാണ് വീണ്ടും വിവാദത്തിനു വഴി തിരിച്ചു വിട്ടത്ത് . കഴിഞ്ഞ ആഴ്ച്ച പശുക്കടത്ത് നടത്തി എന്നാരോപിച്ച് റക്ബര്‍ ഖാന്‍ എന്നയാളെ ആള്‍കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ലാലാവണ്ടി ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എം.എല്‍.എയാണ് അഹൂജ. കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു അഹൂജയുടെ പ്രസ്താവന.

സ്ഥലം സന്ദര്‍ശിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 20 രാത്രിയായിരുന്നു റക്ബാര്‍ ഖാന്‍ കൊല്ലപ്പെട്ടത്. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് പശുക്കടത്തുകാരെ ജനങ്ങള്‍ ഒരുപാട് മര്‍ദിക്കരുതെന്നാണെന്നും അവര്‍ രക്ഷപ്പെടാതിരിക്കാന്‍ മരത്തില്‍ കെട്ടിയിട്ട് പോലീസിനെ ഏല്‍പ്പിക്കണമെന്നാണെന്നും എം.എല്‍.എ പിന്നീട് പറഞ്ഞു. ആരും നിയമം കയ്യിലെടുക്കാതിരിക്കാനാണ് തന്റെ പ്രസ്താവനയെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു. 

യുവാവിന്റെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണ് അവരെ ഉടന്‍ വിട്ടയക്കണം. പോലീസുകാര്‍ നിരപരാധികളെ കരുവാക്കുകയാണ്. പോലീസ് കസ്റ്റഡിയിലാണ് യുവാവ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവിന്റെയും കൂട്ടുകാരന്റെയും പേരില്‍ പശുക്കടത്തിന് കേസ് റെജിസ്റ്റര്‍ ചെയ്യണം'- അഹൂജ ആവശ്യപ്പെട്ടു.



from Anweshanam | The Latest News From India https://ift.tt/2KejlIV
via IFTTT