Breaking

Monday, July 30, 2018

മരുമകളെ മര്യാദ പഠിപ്പിക്കാന്‍ വന്ന മാതാപിതാക്കള്‍ക്ക് കടുത്ത ശിക്ഷ

ഫ്ളോറിഡ: ഭാര്യയെ ഉപദ്രവിച്ചതിന് ഇന്ത്യക്കാരനായ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കും 24 മാസം നല്ല നടപ്പ് ശിക്ഷ കോടതി വിധിച്ചു ഭാര്യയെ മര്യാദയും അനുസരണയും പഠിപ്പിക്കാൻ ഇന്ത്യയിൽനിന്നു ഭർത്താവ് കൊണ്ടുവന്ന മാതാപിതാക്കൾ മരുമകളെ മാനസികമായി ശാരീരികമായും പീഡിപ്പിച്ച കേസിലാണ് ഭർത്താവിനും മാതാപിതാക്കൾക്കും ശിക്ഷ. വിധി വന്നയുടൻ കോടതി മുറിയിൽ ഉണ്ടായിരുന്ന ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് ഇമിഗ്രേഷൻ ഏജന്റുമാർ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു കോടതി വിധി. ഇന്ത്യൻ അമേരിക്കൻ സിസ്റ്റം അനലിസ്റ്റായ സിൽക്കിയെ 2017 സെപ്റ്റംബറിൽ ദേഹോപദ്രവമേൽപിച്ച കേസിലാണ് ഭർത്താവും മാതാപിതാക്കളും അറസ്റ്റിലായത്. ഇന്ത്യയിൽ നിന്നെത്തിയ ഭർതൃപിതാവായ ജസ്ബീർ കത്തിയെടുത്ത് സിൽക്കിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഭർതൃമാതാവായ ബുപീന്ദർ ഇവരെ അക്രമിച്ചതായും സിൽക്കി പോലീസിൽ പരാതി നൽകി. ദേവ്ബീർ കൽസിയും സിൽക്കിയും ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളായിരുന്ന കാലത്തുള്ള സൗഹൃദം അഞ്ചു വർഷത്തിനുശേഷം വിവാഹത്തിലെത്തുകയായിരുന്നു. വിവാഹത്തിനുശേഷം ഭർത്താവ് തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. 2017 മാർച്ചിൽ ദേവ്ബീറിന് കോടതി റീസ്ട്രെയിനിംഗ് ഓർഡർ(ഗാർഹിക പീഡനത്തിൽനിന്നുള്ള സുരക്ഷ) നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭർത്താവ് മാതാപിതാക്കളെ ഇന്ത്യയിൽനിന്നു കൊണ്ടുവന്നത്. ഇവർക്കുള്ള കുട്ടിയുടെ കസ്റ്റഡി പൂർണ്ണമായി ഭാര്യ സിൽക്കിയെയാണ് കോടതി ഏൽപിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2NUCm5c
via IFTTT