Breaking

Tuesday, July 31, 2018

ബുരാരിക്ക് സമാനം: റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച നിലയില്‍

റാഞ്ചി: ഡൽഹിബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിന് സമാനമായി റാഞ്ചിയിൽ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. റാഞ്ചി അർസാന്ദെ മേഖലയിലാണ് സംഭവം. റിട്ട. റെയിൽവെ ജീവനക്കാരനായ ശശികുമാർ ഝാ (65)ഭാര്യ ഗായത്രി ദേവി, മക്കളായ ദീപക് , രൂപേഷ് , ദീപകിന്റെ ഭാര്യ സോണി , ഇവരുടെ മക്കളായ ഒരുവയസുകാരൻ ജഗു, ആറു വയസുകാരി ഋഷിതി എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപകിനേയും രൂപേഷിനേയും തൂങ്ങി മരിച്ച നിലയിലും മറ്റുള്ള അഞ്ചു പേരെ അടുപ്പിച്ചിട്ട രണ്ടു കട്ടിലുകളിൽപുതപ്പു കൊണ്ട് മൂടിയ നിലയിലുമാണ്കണ്ടെത്തിയത്. മറ്റുള്ളവരെ കൊലപ്പെടുത്തിയതിന് ശേഷം രൂപേഷും ദീപകും തൂങ്ങിമരിച്ചതായിരിക്കുമെന്നാണ്പോലീസിന്റെ പ്രാഥമിക നിഗമനം. ജഗുവിന്റെ ചികിത്സാ ചെലവുകളെ തുടർന്ന് ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. 20 ലക്ഷത്തോളം രൂപ ഇവർ ബാങ്കിൽ നിന്ന് ലോണെടുത്തിരുന്നെന്നും അയൽക്കാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹങ്ങൾ വിശദമായി പരിശോധിച്ച ശേഷമേ മരണകാരണം കൃത്യമായി പറയാനാകുവെന്നും റാഞ്ചി സീനിയർ എസ്.പി. അനീഷ് ഗുപത് പറഞ്ഞു. ജനുവരിയിലാണ് ഇവരുടെ കുടുംബം ഈ വീട്ടിലേക്ക് മാറിതാമസിച്ചത്. വീട്ടിൽ നിന്ന് രണ്ടു ആത്മഹത്യാ കുറിപ്പുകൾ ലഭിച്ചിട്ടുണ്ട്. 15 ഉം രണ്ടും പേജുകൾ ഉള്ളതാണ് ആത്മഹത്യാ കുറിപ്പുകൾ. ഇതിലെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഋഷിതിയെ കൊണ്ടുപോകാനായി വന്ന സ്കൂൾ വാനിലുള്ളവരാണ് ഇവർ മരിച്ച് കിടക്കുന്നത് കണ്ടത്. ദീപക് മെഡിക്കൽ റെപ്പായും രൂപേഷ് വീട്ടിലിരുന്ന് ഒരു ഓൺലൈൻ സ്ഥാപനത്തിനായുംപ്രവർത്തിച്ച് വരികയുമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NYYBqR
via IFTTT