വാഷിംഗ്ടൺ: അമേരിക്ക വീണ്ടും സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിസുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക പിന്തുണ സെനറ്റ് നല്കിയില്ലെങ്കിൽ ഷട്ട്ഡൗൺ( സാമ്പത്തിക അടിയന്തരാവസ്ഥ) പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ നിലപാട്. ശകത്മായ സമ്മർദ്ദം ചെലുത്തി സെപ്തംബറിനു മുമ്പ് എങ്ങനെയും ഫണ്ട് നേടിയെടുക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണത്തിനുള്ള ഫണ്ട് സെനറ്റ് പാസ്സാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ മതിൽ നിർമ്മാണത്തിനുള്ള ഫണ്ട് സംബന്ധിച്ച ബിൽ പാസ്സാവാൻ സാധ്യതയില്ല. ഇത് മുൻകൂട്ടി കണ്ടാണ് ഭീഷണിയുടെ സ്വരത്തിലുള്ള ട്രംപിന്റെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് സെനറ്റുമാർ തങ്ങൾക്ക് വോട്ട് നല്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് ട്രംപിന്റെ ഭീഷണി. മതിൽ നിർമ്മിക്കാനുള്ള സാഹചര്യം ഒരുക്കിത്തന്നില്ലെങ്കിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ താൻ മടിക്കില്ല. ധനസമ്പാദനത്തിനുള്ള പല മാർഗങ്ങളും സർക്കാർ വേണ്ടെന്ന് വയ്ക്കും. കുടിയേറ്റം മെറിറ്റ് അടിസ്ഥാനത്തിലാക്കാൻ തീരുമാനിക്കും. അമേരിക്കയ്ക്ക് ആവശ്യം മികച്ച നിലവാരമുള്ള ആളുകളെയാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണം. മെക്സിക്കോയിൽ നിന്നുള്ള മോശം ആളുകൾ അമേരിക്കയിലേക്ക് കുടിയേറുന്നത് തടയാനാണ് മതിലെന്നും ട്രംപ് പറഞ്ഞിരുന്നു. ലോക വ്യാപക പ്രതിഷേധങ്ങളെയും മറികടന്ന് മതിൽനിർമ്മാണത്തിൽ ഉറച്ച് നിൽക്കാൻ ട്രംപിന് സാധിച്ചു. മതിൽ നിർമ്മിക്കാൻ 20 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അമേരിക്കൻ സെനറ്റ് 1.6 ബില്യൺ ഡോളർ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് എങ്ങനെയും സമ്മർദ്ദം ചെലുത്തി നിർമ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം. content highlights:Trump threatens shutdown over mexican wall, Donald Trump, American Congress, Immigration
from mathrubhumi.latestnews.rssfeed https://ift.tt/2AlYvaQ
via
IFTTT