കൊച്ചി: പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർഥി നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു ഇതരസംസ്ഥാന തൊഴിലാളി പിടിയിലായിട്ടുണ്ട്. കൊലപാതകം ചെറുക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവിനും പരിക്കേറ്റു. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് നാട്ടുകാർ നല്കുന്ന വിവരം. വാഴക്കുളം ഇടത്തിക്കാടാണ് രാവിലെ പത്തര മണിയോടെ സംഭവം നടന്നത്. അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷയാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി നിമിഷയുടേയോ വല്യമ്മയുടേയോ മാല മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അത് തടയുന്നതിനിടെയാണ് പിടിവലിയുണ്ടായതും നിമിഷയ്ക്ക് നേരെ ആക്രമണമുണ്ടായതും എന്നാണ് നാട്ടുകാർ പറയുന്നത്. ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ പിതാവിനും കുത്തേറ്റു. ബഹളം കേട്ട് ഓടിവന്ന് രക്ഷിക്കാൻ ശ്രമിച്ച അയൽവാസിക്കും നിമിഷയുടെ അച്ഛന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു. ഓടി രക്ഷപെടാൻ ശ്രമിച്ച അക്രമിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ബിജു എന്നയാളാണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പോലീസിന് കൈമാറി. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. പെരുമ്പാവൂർ താലൂക്കാശുപത്രിയിലാണ് ഇപ്പോൾ പെൺകുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉന്നത പോലീസുദ്യോഗസ്ഥരടക്കമുള്ളവർ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ontent highlights:girl was stabbed to death at Perumbavoor, Perumbavoor murder
from mathrubhumi.latestnews.rssfeed https://ift.tt/2mTAf6y
via
IFTTT