മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രാസാക്രമണം നടത്തുമെന്ന് ദേശീയ സുരക്ഷാ സേനയുടെ(എൻഎസ്ജി) കൺട്രോൾ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാശിനാഥ് മണ്ഡൽ (22) എന്ന ജാർഖണ്ഡ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാൾ മുംബൈയിലെ സ്വകാര്യസ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനാണ്. കാശിനാഥ് ഡൽഹിയിലെ കൺട്രോൾ റൂമിലേക്കാണ് വിളിച്ചത്. പേരു വെളിപ്പെടുത്താതെ വിളിച്ച ഇയാളുടെ നമ്പർ എൻഎസ്ജി അന്വേഷിച്ച്കണ്ടെത്തുകയും മുംബൈ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് മുംബൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് ജൂലായ് 27 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കാനുള്ള അവസരത്തിനു വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായാണ് റിപ്പോർട്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Os2gyA
via
IFTTT