Breaking

Tuesday, July 31, 2018

ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച്‌ ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനിടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച്‌ ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. അണക്കെട്ടിലെ വെള്ളം ഒറ്റയടിക്കു തുറന്നുവിടില്ലെന്നും ഘട്ടംഘട്ടമായേ തുറന്നുവിടുകയുള്ളുവെന്നും മന്ത്രി പറഞ്ഞു .ജലനിരപ്പ് 2397 അടി അല്ലെങ്കില്‍ 2398 അടി എത്തുമ്പോള്‍ ഘട്ടങ്ങളായി മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകയുള്ളു. ഓരോ ഘട്ടത്തിലും മുന്നറിയിപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത്  പറഞ്ഞു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.34 അടിയായി ഉയര്‍ന്നു. 2399 അടിയായി ജലനിരപ്പ് ഉയര്‍ന്നാല്‍ അവസാന ജാഗ്രത നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. അതേ സമയം, പിന്നിടുന്ന 24 മണിക്കൂറില്‍ വൃഷ്ടിപ്രദേശത്ത് മഴയുടെയും നീരൊഴുക്കിന്റെയും തോത് കണക്കാക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയില്‍ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് ചാറ്റല്‍ മഴയുണ്ട്. ഇത് അണക്കെട്ടില്‍ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു



from Anweshanam | The Latest News From India https://ift.tt/2v3DDAe
via IFTTT