Breaking

Tuesday, July 31, 2018

യു.എ.ഇ.യിൽനിന്ന് പൊതുമാപ്പ് ലഭിക്കുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കും

തിരുവനന്തപുരം: യു.എ.ഇ.യിൽ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക റൂട്സ് ഇതിന് നടപടി സ്വീകരിക്കും. ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാം. യു.എ.ഇ.യിലെ ഒമ്പതു സെന്ററുകൾ വഴിയാണ് പൊതുമാപ്പ് നൽകാനുള്ള നടപടികൾ ക്രമീകരിച്ചിട്ടുള്ളത്. ഓഗസ്റ്റ് മധ്യത്തോടെ ആദ്യസംഘം നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. സർക്കാർ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായം ചെയ്യാനും യു.എ.ഇ.യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2K92ozr
via IFTTT