Breaking

Tuesday, July 31, 2018

സൈബർ ഗുണ്ടായിസം ; അന്വേഷിക്കാൻ പ്രത്യേക സെൽ 

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ആക്രമണങ്ങൾ തടയാൻ  പരാതികൾ സ്വീകരിക്കാൻ മാത്രമായി നോഡൽ സൈബർ സെൽ രൂപവത്കരിക്കുന്നു.സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ചുമതലയുള്ള ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്കാണ് ഇതിന്റെ ചുമതല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള സൈബർ സ്റ്റേഷനാണ് നോഡൽ സൈബർ സെല്ലായി മാറുകയെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിൽ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളിലും നോഡൽ സൈബർ സെല്ലുകൾ രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമുണ്ടെങ്കിലും ഹനാൻ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ  സെൽ രൂപവത്കരിക്കുന്നതെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ആക്രമണങ്ങൾ തടയാൻ ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനൽകിയിട്ടുണ്ട്. ഈ പോർട്ടലുമായി ബന്ധപ്പെടുത്തിയായിരിക്കും നോഡൽ സൈബർ സെൽ പ്രവർത്തിക്കുക.

ഓരോ സംസ്ഥാനത്തെയും സൈബർ പരാതികൾ സംബന്ധിച്ചും ആ പരാതികളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ ഈ പോർട്ടലിൽ ഉണ്ടാകും.കേന്ദ്രീകൃത ഓൺലൈൻ റിപ്പോർട്ടിങ് പോർട്ടലിൽ ലഭിക്കുന്ന പരാതികൾ, അന്വേഷിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് കൈമാറാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ഈ പരാതികൾ നോഡൽ സൈബർ സെൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾക്ക് കൈമാറും.



 



from Anweshanam | The Latest News From India https://ift.tt/2v2MwK3
via IFTTT