Breaking

Tuesday, July 31, 2018

പെരുമ്പാവൂർ കൊലപാതകം: പിണറായി സർക്കാരിന് സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

പെരുമ്പാവൂരില്‍ വാഴക്കുളത്ത് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞു. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ അല്പവും കഴിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

പെരുമ്പാവൂരില്‍ തന്നെ ജിഷ എന്ന പെണ്‍കുട്ടി മുന്‍പ് ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ എല്ലാ സാമാന്യ മര്യദയും കാറ്റില്‍പ്പറത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. ഇനിയൊരു സ്ത്രീക്കും തലയണയ്ക്കടിയില്‍ വെട്ടു കത്തി വച്ചു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണ് തെരഞ്ഞെടുപ്പിന് പിണറായി പ്രസംഗിച്ചു നടന്നത്. അതേ പിണറായി മുഖ്യമന്ത്രിയായിരിക്കെയാണ് അതേ പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ അതേ പോലെ ഹീനമായ മറ്റൊരു കൊലപാതകം നടക്കുന്നത്. പിണറായിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് - ചെന്നിത്തല ചോദിച്ചു.

സംസ്ഥാനത്തൊട്ടാകെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം പല മടങ്ങാണ് വര്‍ധിച്ചത്. കാസര്‍ഗോഡ് രാത്രിയില്‍ മോഷ്ടാക്കള്‍ വീട്ടില്‍ കയറി റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയത് അടുത്ത കാലത്താണ്. കൊച്ചിയില്‍ മോഷ്ടാക്കള്‍ രാത്രിയില്‍ വീടുകള്‍ അതിക്രമിച്ചു കയറി റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയത് അടുത്ത കാലത്താണ്. കൊച്ചിയില്‍ മോഷ്ടാക്കള്‍ രാത്രിയില്‍ വീടുകള്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന്റെ പരമ്പര തന്നെ ഉണ്ടായി. 

സംസ്ഥാനത്ത് സത്രീകള്‍ക്കെന്നല്ല ആര്‍ക്കും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് വന്നിരിക്കുക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.



from Anweshanam | The Latest News From India https://ift.tt/2LNvSYF
via IFTTT