Breaking

Tuesday, July 31, 2018

അണക്കെട്ട് തുറക്കൽ:കെഎസ്ഇബി നിര്‍ദേശപ്രകാരം കൊലുമ്പൻ സമാധിയിൽ പൂജ

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പൻ സമാധിയിൽ പൂജ നടത്താൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നിർദേശിച്ചതായി റിപ്പോർട്ട്.കൊലുമ്പന്റെ സ്മൃതിമണ്ഡപത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്കരനാണ് പൂജ നടത്തിയത്. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരാണ് 500 രൂപ തന്ന് പൂജ നടത്താൻ ആവശ്യപ്പെട്ടതെന്നുംഅണക്കെട്ട് തുറന്നാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും ഭാസ്കരൻ പറഞ്ഞു. ജലനിരപ്പ് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കെ.എസ്.ഇ.ബി നടത്തിയിരുന്നു. ഇതിനോടൊപ്പമാണ് പൂജയും.ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്തയാളാണ് കൊലുമ്പൻ. ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ തിങ്കളാഴ്ച രാത്രിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് ഇന്ന് വീണ്ടും ഉയർന്ന് 2395.30 അടിയായിട്ടുണ്ട് നിലവിൽ. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ശക്തമാക്കിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2OrUCEa
via IFTTT