കൊച്ചി: ഹനാനെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്കിൽ ഹനാനെ അസഭ്യം പറഞ്ഞ് പോസ്റ്റിട്ടതിനാണ് സിയാദിനെ അറസ്റ്റ് ചെയ്തത്. പോസ്റ്റിന്റെ സ്ക്രീൻഷോട്ട് അടക്കമുള്ളവ പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം വിശ്വനാഥൻ എന്നയാൾ ഇതേ കേസിൽ അറസ്റ്റിലായിരുന്നു. ഇതിനിടെ ഒരു മാധ്യമപ്രവർത്തകനെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൂടുതൽ പേരിലേക്ക് അറസ്റ്റ് നീളുമെന്ന് തന്നെയാണ് പോലീസ് അറിയിച്ചിരിക്കുന്നത്. content highlights:Cyber attack against Hanan, One more arrested, case against those who spread allegation against Hanan
from mathrubhumi.latestnews.rssfeed https://ift.tt/2viFU9R
via
IFTTT