Breaking

Tuesday, July 31, 2018

പാർലമെന്റിൽ ഭിന്നലിംഗക്കാരെ അധിക്ഷേപിച്ചതിന് മനേകാ ഗാന്ധി മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി:പാർലമെന്റിൽ ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞു. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ (അഥര്‍ വണ്‍സ്) എന്ന് അഭിസംബോധന ചെയ്‌ത് അധിക്ഷേപിച്ചതിന്നാണ്   ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞത് .മനുഷ്യകടത്ത് തടയുന്നതിനെപറ്റി സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യഴാഴ്ച്ച പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്ബോഴായിരുന്നു വിവാദ പരാമര്‍ശം. അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി മന്ത്രിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

'ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ രിക്കലും അടക്കിച്ചിരിക്കുന്നതല്ല, അറിവില്ലായ്മയില്‍ വന്നുപോയ പ്രയോഗത്തില്‍ ഞാന്‍ സ്വയം ലജ്ജിക്കുന്നു'- മനേക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഭിന്ന ലിംഗക്കാരായവരെ എന്തു വിളിക്കണമെന്ന് തനിക്കറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയൊ പുറത്ത് വന്നതിനെ തുടര്‍ന്ന് സോഷ്യല്‍ മീ‌ഡിയയിലൂടെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 



from Anweshanam | The Latest News From India https://ift.tt/2KdoNeX
via IFTTT