ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തിൽ തൃപ്തി വരാത്തതിനെത്തുടർന്നാണ് ഫെഡറേഷന്റെ നടപടി. ഹോണിന് പകരംമറ്റു രണ്ട് വിദേശ പരിശീലകരെ കൊണ്ടുവരുമെന്ന്അത്ലറ്റിക്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. 59 കാരനായ ഹോൺ ജാവലിൻ ത്രോയിൽ 100 മീറ്റർ ദൂരം കണ്ടെത്തിയ ലോകത്തിലെ ഏകതാരമാണ്. ഹോണിന്റെ പരിശീലന മികവിലാണ് നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയത് നീരജ് ചോപ്രയുടെ പരിശീലക സ്ഥാനത്തുനിനിന്ന് ഉവെ ഹോണിനെ മാറ്റുകയാണ്. പകരം പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരും. ഷോട്ട്പുട്ട് താരം തജിന്ദർപാൽ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും- അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ സുമാരിവാല അറിയിച്ചു. 2017-ലാണ് ഹോണിനെ ഇന്ത്യൻ ദേശീയ ജാവലിൻ ടീമിന്റെ പരിശീലകനായി നിയമിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമേ അന്നു റാണി, ശിവ്പാൽ സിങ് എന്നിവരെയും ഹോൺ പരിശീലിപ്പിച്ചു. ഇക്കാലയളവിൽ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി പലതവണ ഫെഡറേഷനും ഹോണും കൊമ്പുകോർത്തിരുന്നു. Content Highlights: Neeraj Chopra's javelin throw coach Uwe Hohn sacked, athletics federation 'not happy' with performance
from mathrubhumi.latestnews.rssfeed https://ift.tt/2Xid7nH
via
IFTTT