Breaking

Tuesday, September 14, 2021

മംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണം, സമ്പര്‍ക്കപട്ടികയില്‍ മലയാളിയും

മംഗളൂരു: ദക്ഷിണ കന്നഡയിലെ മംഗളൂരൂവിൽ ഒരാൾക്ക് നിപ രോഗലക്ഷണം. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാൾ നേരിട്ട് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാൽ എല്ലാ ലക്ഷണങ്ങളുമില്ലെന്നും ചെറിയ പനി മാത്രമാണുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാളുടെ സ്രവ സാമ്പിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അടുത്തിടെ ഗോവയിലേക്ക് യാത്രയും നടത്തിയ ഇയാളുടെ സമ്പർക്കപട്ടികയിൽ മലയാളിയും ഉൾപ്പെടുന്നുണ്ട്.നിപ വൈറസ് ബാധിതനാകാനുള്ള സാധ്യത കുറവാണെന്നും പുണെയിൽ നിന്ന് ഫലം വരുന്നതിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർഅറിയിച്ചു. അതേസമയം നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മംഗളൂരു നഗരത്തിൽ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. തലപ്പാടി ചെക്പോസ്റ്റ് കടന്ന് കേരളത്തിൽ നിന്നും എത്തുന്നവരിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം. അതേസമയം കേരളത്തിൽ നിപ ആശങ്ക ഏതാണ്ട് പൂർണമായും ഒഴിയുന്നുവെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ചു മരിച്ചകോഴിക്കോട് പാഴൂരിൽ നിന്ന്കഴിഞ്ഞ ദിവസം ശേഖരിച്ച 15 സാമ്പിളുകൾ കൂടി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ട് നിന്ന് മൃഗസംരക്ഷണ വകുപ്പ് ഭോപ്പാലിലെ ലാബിലേക്ക് അയച്ച വവ്വാലുകളുടേയും ആടുകളുടേയും സ്രവസാമ്പിളുകളിൽ നിപ ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ ചാത്തമംഗലം മേഖലയിൽ നടത്തിയ പരിശോധനയിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. Content Highlights: health worker in Mangalore showing symptoms of Nipah


from mathrubhumi.latestnews.rssfeed https://ift.tt/3A8T1uE
via IFTTT