കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ തീവ്രവാദികൾവനിതാ പോലീസുകാരിയെ വെടിവെച്ചുകൊന്നു. ഭർത്താവിൻറെയും കുട്ടികളുടെയും മുന്നിൽവെച്ച്നിരവധി തവണ തലയിലേക്ക് വെടിയുതിർത്താണ് ഇവരെ കൊലപ്പെടുത്തിയതെന്ന്ദൃസാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.മൃതദേഹത്തിൻറെമുഖം വികൃതമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ബനൂ നെഗർ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നും ഇവർ ഗർഭിണിയായിരുന്നെന്നുംപ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഘോർ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്കോയിലെ കുടുംബ വീട്ടിവെച്ചായിരുന്നു ഇവർ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താനിൽ സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ വർധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് കൊലപാതക വാർത്ത പുറത്തുവരുന്നത്. എന്നാൽ നെഗറിന്റെ മരണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും താലിബാൻ ബിബിസിയോട് പറഞ്ഞു. താലിബാൻ നെഗറിനെ കൊലപ്പെടുത്തിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. പ്രദേശത്തെ ജയിലിൽ ജോലി ചെയ്തിരുന്ന നെഗർ എട്ട് മാസം ഗർഭിണിയായിരുന്നുവെന്ന്കുടുംബം പറഞ്ഞു. തോക്കുധാരികളായ മൂന്ന് പേർ ശനിയാഴ്ച വീട്ടിലെത്തി തിരച്ചിൽ നടത്തിയെന്നും കുടുംബാംഗങ്ങളെ ബന്ധനത്തിലാക്കിയെന്നും ബന്ധുക്കൾ പറയുന്നു. എത്തിയവർ അറബിയിൽ സംസാരിക്കുന്നത് കേട്ടുവെന്നും ദൃസാക്ഷികൾ പറഞ്ഞു. Content Highlights:Taliban accused of killing female police officer in Afghanistan
from mathrubhumi.latestnews.rssfeed https://ift.tt/2WXPLnh
via
IFTTT