ലണ്ടൻ: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പുറത്തെടുത്ത ഓപ്പണർ രോഹിത് ശർമയ്ക്കും ചേതേശ്വർ പൂജാരയ്ക്കും പരിക്ക്. രോഹിത്തിന് കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതായും പൂജാരയ്ക്ക് ഇടത് കണങ്കാലിന് വേദനയുള്ളതായും ബിസിസിഐ അറിയിച്ചു. ഇതോടെ നാലാം ദിനം ഇരുവരും ഫീൽഡിങ്ങിന് ഇറങ്ങില്ല. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ രണ്ടാം വിക്കറ്റിൽ ഇരുവരും 153 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടിയ രോഹിത് 256 പന്തുകൾ നേരിട്ട് ഒരു സിക്സും 14 ഫോറുമടക്കം 127 റൺസെടുത്തു. മോയിൻ അലിയെ സിക്സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. മോശം ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന പൂജാര 127 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 61 റൺസെടുത്തു. മധ്യനിരയും വാലറ്റവും തിളങ്ങിയതോടെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 466 റൺസെടുത്തു. 368 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. Content Highlights: Rohit and Pujara have not taken the field on Day 4 due to injury concerns
from mathrubhumi.latestnews.rssfeed https://ift.tt/3yGMgP2
via
IFTTT