Breaking

Thursday, September 16, 2021

റിലയന്‍സ് ജിയോ ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കുന്നുവെന്ന് വ്യാജ പ്രചാരണം

മുംബൈ: റിലയൻസ് ജിയോ ഫെഡറൽ ബാങ്ക് ഏറ്റെടുക്കുന്നുവെന്ന വ്യാജ പ്രചാരണം. ചില വാട്സാപ്പ് ഗ്രൂപ്പുകൾ വഴി ഇത്തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും ജിയോ അറിയിച്ചു. ആർബിഐ മാർഗനിർദേശമനുസരിച്ച് ജിയോക്ക് ഏതെങ്കിലും ബാങ്ക് ഏറ്റെടുക്കാനാവില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. റിലയൻസ് ജിയോയുടെ പേരിൽ വ്യാജ പത്ര കുറിപ്പിറക്കിയാണ് പ്രചാരണം നടക്കുന്നത്. റിലയൻസ് 73,616 കോടി രൂപയ്ക്ക് ഫെഡറൽ ബാങ്കിനെ ഏറ്റെടുക്കുന്നുവെന്നായിരുന്നു പ്രചാരണം.


from mathrubhumi.latestnews.rssfeed https://ift.tt/3nB26c1
via IFTTT