ബ്രസീലിയ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയിൽ ചിലിക്ക് ഇന്ന് അവസാന മത്സരം. ക്വാർട്ടർ പ്രതീക്ഷയുമായെത്തുന്ന പാരഗ്വായാണ് എതിരാളികൾ. മത്സരം പുലർച്ചെ 5:30-ന്. ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാകും ചിലി ഇറങ്ങുക. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ചു പോയന്റുമായി ചിലി നേരത്തെ ക്വാർട്ടർ ഉറപ്പിച്ചതാണ്. ചിലിക്കെതിരേ വിജയിക്കാനായാൽ പാരഗ്വായ്ക്ക് ക്വാർട്ടർ ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ ബൊളീവിയയെ തകർത്ത പാരഗ്വായ് രണ്ടാം മത്സരത്തിൽ അർജന്റീനയോട് തോൽവി വഴങ്ങിയിരുന്നു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Copa America 2021 Chile vs Paraguay Live Updates
from mathrubhumi.latestnews.rssfeed https://ift.tt/35UkfaA
via
IFTTT