തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണസംഘത്തിനുമുന്നിൽ, വിരമിച്ച ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ചൊവ്വാഴ്ച മൊഴിനൽകും. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. ഡൽഹി യൂണിറ്റ് സംഘം തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി. അന്വേഷണസംഘം പ്രതിയാക്കിയ 18 പേരിൽനിന്ന് മൊഴിയെടുക്കും. നാലാംപ്രതി മുൻ ഡി.ജി.പി. സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. നമ്പി നാരായണന്റെ ഹർജിയെത്തുടർന്നാണ് സുപ്രീംകോടതി പ്രത്യേക അന്വേഷണക്കമ്മിഷനെ വെച്ചതും ഗൂഢാലോചന ഉൾപ്പെടെയുള്ളവ അന്വേഷിക്കാൻ സി.ബി.ഐ. സംഘത്തെ ചുമതലപ്പെടുത്തിയതും. ഡി.ഐ.ജി. സന്തോഷ് ചാൽക്കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. തന്നെ പീഡിപ്പിച്ചവരെന്ന് നമ്പി നാരായണൻ നൽകിയ മൊഴിയിൽ പേരുള്ളവരെയാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളത്. ചാരക്കേസ് കാലത്ത് അന്വേഷണസംഘത്തിലുണ്ടായിരുന്ന കേരള പോലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ പ്രതികളായിട്ടുള്ളത്. content highlights: isro espionage case: cbi to take statement from nambi narayanan
from mathrubhumi.latestnews.rssfeed https://ift.tt/3x5MOOm
via
IFTTT