Breaking

Tuesday, June 29, 2021

ബെംഗളൂരുവിൽ ഫെയ്‌സ്ബുക്ക് സുഹൃത്തായ 17-കാരനെ വിവാഹംചെയ്ത് 20 വയസ്സുകാരി

മൈസൂരു: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കൗമാരക്കാരനെ 20 വയസ്സുകാരി വിവാഹം ചെയ്തു. സംഭവം പുറത്തറിഞ്ഞതിനുപിന്നാലെ യുവതിക്കെതിരേ പോലീസ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു. മടിക്കേരിയിൽ ബി.എസ്.സി. നഴ്സിങ് വിദ്യാർഥിനിയായ ബെംഗളൂരു സ്വദേശിനിയാണ് ചിക്കമംഗളൂരു സ്വദേശിയായ 17-കാരനെ വിവാഹം ചെയ്തത്. തന്റെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് യുവതി കൗമാരക്കാരനെ വിവാഹം ചെയ്തത്. ഈ മാസം 16-ന് ചിക്കമഗളൂരുവിലെ അന്തരംഗട്ടമ്മ ക്ഷേത്രത്തിൽവെച്ച് കൗമാരക്കാരന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. തനിക്ക് 21 വയസ്സാണെന്നുപറഞ്ഞാണ് കൗമാരക്കാരൻ വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു. വിവാഹം നടന്നതിനു പിന്നാലെ പ്രദേശവാസി ശിശുസംരക്ഷണ ഹെൽപ്പ്ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് വനിതാ-ശിശുക്ഷേമവകുപ്പ് അധികൃതർ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് യുവതിക്കും കൗമാരക്കാരന്റെ ബന്ധുക്കൾക്കുമെതിരേ ചിക്കമഗളൂരു പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. നിലവിൽ, യുവതിയും കൗമാരക്കാരനും രണ്ടിടങ്ങളിലാണ് കഴിയുന്നതെന്ന് ചിക്കമഗളൂരു എസ്.പി. അക്ഷയ് മച്ചിൻന്ദ്ര പറഞ്ഞു. content highlights: 20 year old woman marries 17 year old facebook friend


from mathrubhumi.latestnews.rssfeed https://ift.tt/3y1OBE9
via IFTTT