റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. ഗ്രൂപ്പ് എ യിൽ അർജന്റീനയും ഗ്രൂപ്പ് ബി യിൽ ബ്രസീലും ഒന്നാം സ്ഥാനത്തെത്തി. അഞ്ചുടീമുകൾ അണിനിരന്ന രണ്ട് ഗ്രൂപ്പിൽ നിന്നും നാല് ടീമുകൾ വീതം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലായ് മൂന്നിന് ആരംഭിക്കും ഗ്രൂപ്പ് എ യിൽ നിന്നും അർജന്റീന, യുറുഗ്വായ്, പാരഗ്വായ്, ചിലി എന്നീ ടീമുകളും ഗ്രൂപ്പ് ബി യിൽ നിന്നും ബ്രസീൽ, പെറു, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളും ക്വാർട്ടർ ഫൈനലിലെത്തി. ബൊളീവിയ, വെനസ്വേല എന്നീ ടീമുകളാണ് ക്വാർട്ടർ കാണാതെ പുറത്തായത്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ജൂലായ് 3 പുലർച്ചേ 2.30 - പെറു vs പാരഗ്വായ് ജൂലായ് 3 പുലർച്ചേ 5.30 - ബ്രസീൽ vs ചിലി ജൂലായ് 4 പുലർച്ചേ 3.30 - യുറുഗ്വായ് vs കൊളംബിയ ജൂലായ് 4 പുലർച്ചേ 6.30 - അർജന്റീന vs ഇക്വഡോർ Content Highlights: Copa America Quarter Final Lineup 2021
from mathrubhumi.latestnews.rssfeed https://ift.tt/3qw2w31
via
IFTTT