ഗോയിയാനിയ: കോപ്പ അമേരിക്കയിലെ അവസാന റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രസീൽ ഇക്വഡോറിനെ നേരിടുന്നു വിജയക്കുതിപ്പ് തുടരാനാണ് ബ്രസീൽ ശ്രമിക്കുക. നിലവിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ നേരത്തേ ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. മറുവശത്ത് ജീവന്മരണ പോരാട്ടത്തിനാണ് ഇക്വഡോർ ഇറങ്ങുന്നത്. നിലവിൽ മൂന്നു മത്സരങ്ങളിൽ നിന്നും 9 പോയന്റുകളാണ് ബ്രസീലിനുള്ളത്. ഇക്വഡോർ മൂന്നു മത്സരങ്ങളിൽ നിന്നും രണ്ട് സമനിലകളും ഒരു തോൽവിയുമടക്കം രണ്ട് പോയന്റുകൾ മാത്രം നേടി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാലോ സമനില നേടിയാലോ മാത്രമേ ഇക്വഡോറിന് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനാകൂ. മറുവശത്ത് പരിക്കുകൾ അലട്ടാതെ അനായാസം വിജയം കൈവരിക്കാനാണ് മഞ്ഞപ്പട ശ്രമിക്കുക. അവസാന മത്സരത്തിൽ കൊളംബിയയോട് ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ടുഗോളുകൾ തിരിച്ചടിച്ചാണ് ബ്രസീൽ കളി സ്വന്തമാക്കിയത്. ഇന്ന് പ്രധാന താരങ്ങൾക്ക് പരിശീലകൻ ടിറ്റെ വിശ്രമം നൽകിയേക്കും. അഞ്ചുടീമുകൾ മാറ്റുരയ്ക്കുന്ന ഗ്രൂപ്പിൽ നിന്നും നാലുടീമുകൾ ക്വാർട്ടറിൽ പ്രവേശിക്കും. നിലവിൽ വെനസ്വേലയ്ക്കും ഇക്വഡോറിനും രണ്ട് പോയന്റുകളാണുള്ളത്. അതുകൊണ്ടുതന്നെ ഇക്വഡോറിന് ഇന്നത്തെ മത്സരം നിർണായകമാണ്. മത്സരത്തിൽ പരാജയപ്പെട്ടാൽ ക്വാർട്ടർ കാണാതെ പുറത്തായേക്കും. ഇതുവരെ 33 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 27 തവണയും ബ്രസീലാണ് വിജയിച്ചത്. രണ്ട് മത്സരങ്ങളിൽ ഇക്വഡോർ വിജയിച്ചു. നാല് മത്സരങ്ങൾ സമനിലയിലായി. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: Brazil vs Ecuador Copa America 2021 live
from mathrubhumi.latestnews.rssfeed https://ift.tt/3h84hPz
via
IFTTT