Breaking

Friday, June 25, 2021

ഹോങ് കോങ്ങിൽ ആപ്പിൾ ഡെയ്‌ലി ദിനപത്രത്തിന് ഉജ്ജ്വല യാത്രയയപ്പ്

ഹോങ്‌ കോങ്: ഹോങ്‌ കോങ്ങിലെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപത്രവുമായ ആപ്പിൾ ഡെയ്‌ലിയുടെ അവസാന പ്രതികൾ വാങ്ങാൻ ചൈനയുടെ സമ്മർദം അവഗണിച്ച് വരിനിന്നത് ലക്ഷങ്ങൾ. ദേശീയ സുരക്ഷാനിയമപ്രകാരം പത്രക്കമ്പനിയുടെ സ്വത്തുക്കൾ അധികൃതർ മരവിപ്പിച്ചതോടെയാണ് ബുധനാഴ്ച രാത്രി പ്രവർത്തനം അവസാനിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു ഇരുപത്തഞ്ചു വർഷത്തെ ചരിത്രമുള്ള പത്രത്തിൻറെ അവസാന പ്രസിദ്ധീകരണം.നഗരത്തിലുടനീളം ഏറെ ദുരം നീണ്ട വരികളിൽ കാത്തുനിന്ന് പത്രം സ്വന്തമാക്കിയാണ് ഹോങ് കോങ്ങുകാർ ആപ്പിൾ ഡെ‌യ്‌ലിക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകിയത്. പത്രത്തിന് പിന്തുണ അറിയിച്ച് ഓഫീസിനു മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചിത്രമാണ് പത്രത്തിന്റെ ഒന്നാംപേജിൽ അടിച്ചുവന്നത്. 80,000 പ്രതികൾ വിറ്റഴിച്ചിരുന്ന പത്രം അവസാന ദിനം 10 ലക്ഷം പ്രതികൾ അച്ചടിച്ചു. പലയിടത്തും വരികൾ കിലോമീറ്ററോളം നീണ്ടിട്ടും പത്രം സ്വന്തമാക്കിയാണ് ജനങ്ങൾ മടങ്ങിയത്.‘ആപ്പിൾ ഡെയ്‌ലി മരിച്ചു’ ഡെപ്യൂട്ടി ചീഫ് എഡിറ്റർ ചാൻ പുയ് മാൻ വായനക്കാർക്ക് എഴുതിയ വിടവാങ്ങൽ കത്തിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ദേശീയ സുരക്ഷാ നിയമപ്രകാരം ചാനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആപ്പിൾ ഡെയ്‌ലിയുടെ വെബ്സൈറ്റും പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. തയ്‌വാനിൽ ആപ്പിൾ ഡെയ്‌ലി പ്രവർത്തനം തുടരുംതയ്‌വാൻ: ആപ്പിൾ ഡെയ്‌ലിയുടെ തയ്‌വാൻ എഡിഷൻ പ്രവർത്തനങ്ങൾ തുടരും. സാന്പത്തിക പ്രശ്നങ്ങളില്ലെന്നും പത്രത്തിന്റെ പ്രവർത്തനം തുടരുമെന്നും വ്യാഴാഴ്ച ഉടമസ്ഥരായ നെക്സ് ഡിജിറ്റൽ വായനക്കാർക്ക് ഉറപ്പുനൽകി. ഹോങ് കോങ്ങിൽ ജയിലിൽ കഴിയുന്ന ജിമ്മി ലായിയുടെ ഉടമസ്ഥതയിലുള്ള നെക്സ്റ്റ് ഡിജിറ്റലിനു കീഴിലാണ് ഇരു പത്രങ്ങളും പ്രവർത്തിക്കുന്നത്. കഴിഞ്ഞമാസം പത്രത്തിന്റെ തയ്‌വാൻ എഡിഷൻ അച്ചടി നിർത്തിയിരുന്നു. എന്നാൽ വെബ്സൈറ്റിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3xSjJGo
via IFTTT