കോഴിക്കോട്: വടകരയിൽ പാർട്ടിയംഗത്തെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു. വടകര ബാങ്ക് റോഡ് സ്വദേശിനിയുടെ പരാതിപ്രകാരം സി.പി.എം. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുപറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ. പതിയാരക്കര മേഖലാ സെക്രട്ടറിയും സി.പി.എം. അംഗവുമായ ബാങ്ക് റോഡിലെ തെക്കെപ്പറമ്പത്ത് ടി.പി. ലിജീഷ് എന്നിവരുടെ പേരിലാണ് കേസ്. രണ്ട് പേരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചു. മുളിയേരി ഈസ്റ്റ് ബ്രാഞ്ചംഗമാണ് പരാതിക്കാരി. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. രാത്രി പതിനൊന്ന് മണിയോടെ വീടിന്റെ കതക് തള്ളിത്തുറന്ന് അകത്ത് കയറിയ ബാബുരാജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ പരാതി. പിന്നീട് പലതവണ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പിന്നീട് ബാബുരാജിന്റെ നിർദേശപ്രകാരം ലിജീഷും വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പലതവണ ഇതാവർത്തിച്ചെന്നും പരാതിയിലുണ്ട്. നിരന്തരം പ്രതികൾ ഭീഷണി തുടർന്നതോടെയാണ് ശനിയാഴ്ച വീട്ടമ്മ വടകര പോലീസിൽ പരാതി നൽകിയത്. പിന്നാലെ പോലീസ് വീട്ടിലെത്തി ഇവരിൽനിന്ന് മൊഴിയെടുത്തു. വൈകീട്ടോടെ കേസും രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. content highlights:rape case against two cpm leaders
from mathrubhumi.latestnews.rssfeed https://ift.tt/3gYcjM8
via
IFTTT