Breaking

Wednesday, June 30, 2021

താപനില 49.5 ഡിഗ്രി സെല്‍ഷ്യസ്; കാനഡയില്‍ രേഖപ്പെടുത്തിയത് എക്കാലത്തേയും ഉയര്‍ന്ന ചൂട്‌

വാൻകൂവർ: ഉഷ്ണതരംഗത്തെ തുടർന്ന് കാനഡയിൽ ചൊവ്വാഴ്ച അന്തരീക്ഷതാപനില 49.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റനിലാണ് രാജ്യത്തെ എക്കാലത്തേയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം ദിവസമാണ് താപനില ഉയർന്ന നിലയിൽ തുടരുന്നത്. ദിവസേനയുള്ള താപനില എക്കാലത്തേയും റെക്കോഡ് ഭേദിച്ചു കൊണ്ട് 121 ഡിഗ്രി ഫാരൻ ഹീറ്റ് രേഖപ്പെടുത്തിയതായി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് ട്വീറ്റ് ചെയ്തു. കാനഡയിൽ ഇതു വരെ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് ലിറ്റനിൽ താപനില 49.5 ഡിഗ്രി സെൽഷ്യസ് ആയത്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി. Content Highlights: Canada Records All-Time High Temperature Of 49.5 Degrees


from mathrubhumi.latestnews.rssfeed https://ift.tt/3jqzyjx
via IFTTT