നഷ്ടമായ ഡ്യൂട്ട് ബൈക്ക് ചങ്ങരംകുളം : ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വിരുതൻ തന്ത്രത്തിൽ രണ്ടരലക്ഷത്തിന്റെ ബൈക്കുമായി കടന്നു. നീലേശ്വരം സ്വദേശിയായ പ്രണവി(19)നാണ് യാത്രാമധ്യേ കാണിച്ച സന്മനസ്സുകാരണം 250 സി.സി.യുടെ കെ.ടി.എം. ഡ്യൂക്ക് ബൈക്ക് നഷ്ടപ്പെട്ടത്. വളയംകുളത്തുവെച്ച് കൈകാണിച്ച 25 വയസ്സ് തോന്നിക്കുന്ന യുവാവാണ് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയത്. യാത്രയ്ക്കിടെ സൗഹൃദത്തിലായതോടെ വിലയേറിയ ബൈക്ക് ഓടിച്ചുനോക്കാനുള്ള മോഹം പങ്കുവെച്ചു. കുന്നംകുളംവരെ പ്രണവിനെ പിറകിലിരുത്തി ബൈക്കോടിച്ചു. കുന്നംകുളത്ത് എന്തോ ആവശ്യത്തിന് പ്രണവ് ഇറങ്ങിയതോടെ ബൈക്കുമായി യുവാവ് സ്ഥലംവിട്ടു. പ്രണവ് ഉടൻതന്നെ കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് അന്വേഷണമാരംഭിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3AckuMa
via
IFTTT