കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുപ്പിച്ച് ഇടക്കാലത്ത് നിർത്തിവെച്ചിരുന്ന ഇന്ധനവിലവർധന മേയ് നാലുമുതലാണ് വീണ്ടും തുടങ്ങിയത്. അന്നുമുതൽ ഇതുവരെ പെട്രോളിന് ഏഴു രൂപയിലധികവും ഡീസലിന് 7.30 രൂപയിലധികവും കൂടി. ഇക്കാലയളവിൽ 29 തവണ വിലവർധിച്ചു. മാർച്ചിലും ഏപ്രിലിലുമായി ഈ വർഷം ആകെ വില കുറച്ചത് വെറും നാല് തവണ മാത്രം. ഈ വർഷം ആകെ 55 തവണ വിലകൂട്ടി അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 75 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. രണ്ടു വർഷത്തെ ഉയർന്ന നിരക്കാണിത്. അപ്പോഴും 2008-ൽ രേഖപ്പെടുത്തിയ 147 ഡോളർ എന്ന റെക്കോഡ് വിലയുടെ ഏതാണ്ട് പകുതിമാത്രമാണ് ഇപ്പോഴും ആഗോള വിപണിയിലെ വില. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി വൻതോതിൽ വർധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താൻ കാരണം. ആറുവർഷത്തിനിടെ കേന്ദ്രനികുതി 307 ശതമാനമാണ് വർധിച്ചത്. 2020-21ൽ 1.71 ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ് തീരുവയിനത്തിൽ കേന്ദ്രസർക്കാരിലേക്ക് എത്തിയത്. ഗതാഗതച്ചെലവിൽ രണ്ടുരൂപയിലധികം വ്യത്യാസം :കൊച്ചിയിൽനിന്ന് തിരുവനന്തപുരം പാറശ്ശാലവരെയെത്തുമ്പോഴേക്കും ഗതാഗതച്ചെലവ് ഇനത്തിൽ പെട്രോളിന് കൂടുന്നത് രണ്ടു രൂപയിലധികമാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ഒഴികെ പാറശ്ശാലയിൽ വില 100 കടന്നു. ഐ.ഒ.സി. പന്പിലെ വില പെട്രോൾ അടിസ്ഥാന വില 38.50 കേന്ദ്ര നികുതി 32.90 സംസ്ഥാന വാറ്റ് 22.68 ഡീലർ കമ്മിഷൻ 3.70 ആകെ (ഗതാഗതച്ചെലവ് ഉൾപ്പെടെ) 99.99 ഡീസൽ അടിസ്ഥാന വില 41.05 കേന്ദ്രനികുതി 31.80 സംസ്ഥാന വാറ്റ് 17.75 ഡീലർ കമ്മിഷൻ 2.59 ആകെ (ഗതാഗതച്ചെലവ് ഉൾപ്പെടെ) 95.05 Content Highlight; After election, fuel price hike continues
from mathrubhumi.latestnews.rssfeed https://ift.tt/3gQ77tA
via
IFTTT