സൂയിയാബ: കോപ്പ അമേരിക്കയിൽ അർജന്റീന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ നേരിടുന്നു. ഗ്രൂപ്പ് എ യിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ അർജന്റീന ബൊളീവിയയെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് ശ്രമിക്കുക. മറുവശത്ത് ബൊളീവിയയ്ക്ക് ഇതുവരെ ഒരു മത്സരത്തിൽ പോലും വിജയിക്കാനായിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു. അവസാന മത്സരത്തിൽ വിജയിച്ച് മാനം രക്ഷിക്കാനാണ് ബൊളീവിയ ശ്രമിക്കുക. അർജന്റീനയ്ക്കെതിരേ വലിയ ഗോൾ വ്യത്യാസത്തിൽ വിജയിച്ചാൽ മാത്രമേ ബൊളീവിയയ്ക്ക് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനാകൂ. ഗ്രൂപ്പ് എ യിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങളും ഒരു സമനിലയും നേടിയ അർജന്റീനയ്ക്ക് ഏഴുപോയന്റാണുള്ളത്. ബൊളീവിയയ്ക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല. ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതിനാൽ അർജന്റീനയ്ക്ക് വേണ്ടി പ്രമുഖ താരങ്ങൾ കളിച്ചേക്കില്ല. ആദ്യമത്സരത്തിൽ ചിലിയോട് സമനില വഴങ്ങിയ അർജന്റീന പിന്നീട് പാരഗ്വായിയെയും ഉറുഗ്വായിയെയും കീഴടക്കിയാണ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം.... Content Highlights: Argentina vs Bolivia Copa America 2021 live
from mathrubhumi.latestnews.rssfeed https://ift.tt/35YHNeQ
via
IFTTT