Breaking

Wednesday, June 30, 2021

ഐ.എസ്. റിക്രൂട്ട്‌മെന്റുണ്ടെങ്കിലും കേരളം സുരക്ഷിതമെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ഐ.എസ്. ലക്ഷ്യംവെക്കുന്ന സ്ഥലങ്ങളിലൊന്നാണ് കേരളമെങ്കിലും സംസ്ഥാനം പൂർണമായും സുരക്ഷിതമാണെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 2016-’17 കാലത്ത് കേരളത്തിൽനിന്ന് ചിലരെ അവർ റിക്രൂട്ടുചെയ്തിരുന്നു. പിന്നീട് ശ്രമങ്ങൾ തടയാനായി. വിദ്യാഭ്യാസനിലവാരം കൂടുതലുള്ള കേരളത്തിൽനിന്ന് അവർ റിക്രൂട്ടിങ്‌ സാധ്യത തേടുന്നത് തുടർന്നേക്കും. എന്നാൽ, അത് തടയാൻ പോലീസ് സജ്ജമാണെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.വിദ്യാഭ്യാസമുള്ളതും വികസിതവുമായ പ്രദേശങ്ങളിൽനിന്ന് ആളുകളെ റിക്രൂട്ടുചെയ്യാനാണ് തീവ്രവാദസംഘടനകൾ ലക്ഷ്യംവെക്കുന്നത്. മുംബൈ, ഡൽഹി, കേരളം എന്നിവയൊക്കെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കേരള പോലീസിന്റെ പ്രവർത്തനങ്ങൾ കാരണം അത്തരം ശ്രമങ്ങൾ ഇവിടെയില്ലാതായിട്ടുണ്ട്. ലൗ ജിഹാദ് എന്നത് ഒരു പ്രാദേശിക പ്രയോഗം മാത്രമാണ്. വ്യത്യസ്തമതങ്ങളിലുള്ളവർ വിവാഹിതരാകുന്നത് ഇവിടെ പുതിയതല്ല. അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ബെഹ്‌റ പറഞ്ഞു.ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസിൽ കേരള പോലീസിന് ചെയ്യാനാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനപോലീസ് മികച്ചതാണ്. ഉത്തർപ്രദേശിൽ പ്രതിവർഷം നാലുലക്ഷം എഫ്.ഐ.ആർ. രജിസ്റ്റർചെയ്യുമ്പോൾ കേരളത്തിൽ ഇത് ആറു ലക്ഷത്തിലധികമാണ്. കേരളത്തിൽ ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം 93 ശതമാനമാണ്. സി.ബി.ഐ.യുടേത് 70-80 ശതമാനമാണെന്നും ബെഹ്‌റ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3y9v1WW
via IFTTT