തിരുവനന്തപുരം: ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപ വർധിപ്പിച്ചു. ഡീസലിന് 1.23 രൂപയും വർധിച്ചു. മെയ് നാലിന് ശേഷം ഇത് 31-ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 100.44 രൂപയായി ഉയർന്നു. ഡീസലിന് 95.45 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 98.93 രൂപയും ഡീസലിന് 94.06 രൂപയുമാണ്. രാജ്യത്ത് പെട്രോൾ വില ഏറ്റവും കൂടുതൽ ഭോപ്പാലിലാണ് ഇവിടെ ഒരു ലിറ്റർ പെട്രോളിന് 106.71 രൂപയാണ്. ഡീസലിന് 97.63 രൂപയും. നിലവിൽ കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പെട്രോളിന് 100 രൂപ കടന്നു. Content Highlights: Fuel Pprice hike
from mathrubhumi.latestnews.rssfeed https://ift.tt/3h92eux
via
IFTTT