Breaking

Sunday, June 27, 2021

സ്വർണക്കടത്ത്, ഹവാല ക്വട്ടേഷൻ; കൊടി സുനിയുടേതുൾപ്പെടെയുള്ള കേസുകൾ പുനരന്വേഷിക്കുന്നു

കോഴിക്കോട്: രാഷ്ട്രീയ സമ്മർദങ്ങൾകൊണ്ടും പോലീസിന്റെ കാര്യക്ഷമമായ ഇടപെടലില്ലാത്തതുകൊണ്ടും വഴിമുട്ടിനിന്നുപോയ കൊടി സുനി പങ്കാളിയായ സ്വർണം തട്ടിയെടുക്കൽ ക്വട്ടേഷനുകളുൾപ്പെടെ എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും. കൊടി സുനി ജയിലിൽനിന്ന് ആസൂത്രണംചെയ്ത കോഴിക്കോട് നല്ലളത്ത് വെച്ച് മൂന്നുകിലോ സ്വർണം തട്ടിയെടുത്ത സംഭവം, സ്വർണംവിറ്റു മടങ്ങുന്നവരിൽനിന്ന് തിരുനെല്ലിയിൽവെച്ച് അഞ്ചുകോടിരൂപ കവർന്ന കേസ് എന്നിവയെല്ലാം പുനരന്വേഷിക്കും. 12 അംഗ ടീമാണ് രൂപവത്കരിച്ചത്. തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവൻ ഡി.ഐ.ജി. അനൂപ് കുരുവിള ജോണിനെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സ്വർണക്കടത്തുകാരും കവർച്ചക്കാരും ഒരുപോലെ ക്വട്ടേഷൻസംഘങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം കള്ളക്കടത്ത് സ്വർണവും ഹവാലാപണവും തട്ടിയെടുക്കുന്ന സംഭവങ്ങളിൽ രാഷ്ട്രീയക്വട്ടേഷൻ സംഘങ്ങൾകൂടെ പങ്കാളികളായതോടെ വലിയ ക്രമസമാധാനപ്രശ്നമായി മാറിയിരിക്കയാണ്. Content highlight: Police investigating Kodi Sunis role in gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/3h3Tnvz
via IFTTT