ബെയ്ജിങ്: ചൈനയിൽ സവാരിക്കിറങ്ങിയ ആനക്കൂട്ടത്തിന് അടുത്തൊന്നും യാത്രനിർത്താൻ ഉദ്ദേശമില്ല. യുനാൻ പ്രവിശ്യൽനിന്ന് ഒരുകൊല്ലംമുമ്പേ യാത്രപുറപ്പെട്ട ഏഷ്യൻ ആനസംഘം ഇപ്പോൾ തെക്കൻ ദിശയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിഷ്വാങ്ബെന്ന ദായ് ദേശീയോദ്യാനത്തിൽനിന്നാണ് യാത്രതുടങ്ങിയത്. ഇപ്പോഴെത്തിനിൽക്കുന്നത് പ്രവിശ്യയിലെ യുസിയിലുള്ള ഇഷാൻ കൗണ്ടിയോടു ചേർന്ന്. മൊത്തം 14 ആനകളുണ്ട്. കഴിഞ്ഞ നാലുദിവസമായി തുടർച്ചയായി തെക്കൻദിശയിൽത്തന്നെയാണ് യാത്ര. 20 ദിവസങ്ങൾക്കുമുമ്പ് കൂട്ടംതെറ്റിയ കൊമ്പൻ കുൻമിങ്ങിലെ ജിന്നിങ് ജില്ലയിൽനിന്ന് 32.5 കിലോമീറ്റർ മാറിയും യാത്രചെയ്യുന്നു. പ്രത്യേകസുരക്ഷയുള്ള ആനകളുടെ സവാരി സുഗമമാക്കാൻ 3000-ത്തോളം പേരെ സഞ്ചാരപാതയിൽനിന്ന് അധികൃതർ മാറ്റിപ്പാർപ്പിച്ചു. ഭക്ഷണവും വഴിയിലുടനീളം ഒരുക്കുന്നുണ്ട്.ഇഷാൻ കൗണ്ടിയിൽ കനത്ത മഴയായതിനാൽ നിരീക്ഷണം തടസ്സപ്പെടുന്നുണ്ട്. സിഷ്വാങ്ബെന്നയിൽ നിന്ന് 500 കിലോമീറ്റർ താണ്ടിയാണ് ജൂൺ രണ്ടിന് സംഘം കുൻമിങ്ങിലെത്തിത്.പൊതുവേ ഏഷ്യൻ ആനകൾക്ക് ദീർഘപലായനസ്വഭാവമില്ല. അതുകൊണ്ടുതന്നെ ആനസവാരിയുടെ കാരണമന്വേഷിക്കുകയാണ് ശാസ്ത്രസംഘം.
from mathrubhumi.latestnews.rssfeed https://ift.tt/3vYzzhk
via
IFTTT