Breaking

Friday, June 25, 2021

'അടിയന്തരാവസ്ഥ മനോഭാവം കോൺഗ്രസിൽ കരുത്തുപ്രാപിക്കുന്നു'

ന്യൂഡൽഹി : അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുന്നതിലേക്ക് നയിച്ച മാനസികാവസ്ഥ കോൺഗ്രസ് പാർട്ടിയുടെ ഉന്നതതലങ്ങളിൽ കരുത്തു പ്രാപിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 46 വർഷം പൂർത്തിയാകുന്നതോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. അടിയന്തരാവസ്ഥയും ജനാധിപത്യ തത്ത്വങ്ങൾക്കുനേരെയുള്ള ആക്രമണവും ഇന്ത്യക്കാർക്ക് മാത്രമല്ല, നിയമവാഴ്ചയെയും ജനാധിപത്യത്തെയും ഭരണഘടനയെയും വിലമതിക്കുന്നവർക്കെല്ലാം കറുത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. 1959-ൽ ഇന്ദിരാഗാന്ധിയെ കോൺഗ്രസ് പ്രസിഡന്റാക്കിയതിലൂടെ ഒരു കുടുംബത്തിന് മറ്റുള്ളവരേക്കാൾ കൂടുതൽ പരിഗണന നൽകുന്നതിനു തുടക്കം കുറിച്ചത് ജവാഹർലാൽ നെഹ്രുവാണ്. മൊറാർജി ദേശായി ഉൾപ്പെടെ ഒട്ടേറെ നേതാക്കളെ പാർട്ടി തൃണവൽഗണിച്ചു. സോണിയാ ഗാന്ധിക്ക് വഴിയൊരുക്കാൻ സീതാറാം കേസരിയെ മെരുക്കിയെടുത്തു. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ എതിരാളിയായി വരാൻ സാധ്യതയുള്ള കോൺഗ്രസിലെ യുവനേതാക്കളെയും വേട്ടയാടുകയാണ്. കോൺഗ്രസിന്റെ തട്ടിപ്പുകളിൽനിന്ന് തികച്ചും വിഭിന്നമായി രാഷ്ട്രത്തെ എല്ലാത്തിനും മേലെയായി പരിഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അധികാരത്തിനുമേലെ ഭരണഘടനാ തത്ത്വങ്ങൾക്ക് അനുകൂലമായ ബി.ജെ.പി.യുടെ രാഷ്ട്രീയ പാരമ്പര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: congress and emergency period of india


from mathrubhumi.latestnews.rssfeed https://ift.tt/3zVYZPA
via IFTTT