കഴക്കൂട്ടം: പെട്രോൾ-ഡീസൽ വിലവർധനയോട് നടൻ പ്രേംകുമാർ പ്രതിഷേധിച്ചത് ചടങ്ങിൽ നടന്നെത്തിക്കൊണ്ട്. താൻ പഠിച്ച കഴക്കൂട്ടം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രതിഷേധം പ്രകടിപ്പിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തത്. അമ്മൻകോവിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, സ്കൂളിലെ സ്മാർട്ട് ഫോൺ ലൈബ്രറി പദ്ധതി പ്രകാരം ഫോണുകൾ കുട്ടികൾക്കു വിതരണം ചെയ്തത് പ്രേംകുമാറാണ്. പ്രേംകുമാറിനു വന്നുപോകാൻ സംഘാടകർ വാഹനം അയയ്ക്കാൻ തയ്യാറായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. അര ക്കിലോമീറ്ററകലെയുള്ള വീട്ടിൽനിന്നു നടന്നുവരുകയും ചടങ്ങ് കഴിഞ്ഞ് നടന്നുപോകുകയും ചെയ്തു. സ്കൂൾ പി.ടി.എ., എസ്.എം.സി., വിവിധ ബാങ്കുകൾ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരിൽനിന്ന് 23 സ്മാർട്ട് ഫോണുകളാണ് ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കുവേണ്ടി ശേഖരിച്ചത്. നഗരസഭാംഗം മേടയിൽ വിക്രമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/35TBh8P
via
IFTTT