ചിസാകോ കകേഹി ടോക്യോ: ജപ്പാനിൽ കാമുകന്മാരെ സയനൈഡ് നൽകി കൊന്ന് 'ബ്ലാക്ക് വിഡോ' എന്നപേരിൽ കുപ്രസിദ്ധയായ ചിസാകോ കകേഹി(74)ക്ക് വധശിക്ഷ ഉറപ്പായി. ഭർത്താവടക്കം മൂന്നുപേരെ കൊന്ന ചിസാകോയുടെ അവസാന അപ്പീലും കോടതി തള്ളിയതോടെയാണിത്. നാലാമതൊരാളെ കൊലപ്പെടുത്താൻ അവർ ശ്രമിച്ചിരുന്നു. ദശലക്ഷക്കണക്കിന് ഇൻഷുറൻസ് തുക ചിസാകോ കൈപ്പറ്റിയിരുന്നെന്നും കോടതി കണ്ടെത്തി. 2017-ലാണ് അവർക്ക് വധശിക്ഷ വിധിച്ചത്. ഇണചേർന്നശേഷം ആൺചിലന്തിയെ വിഷംകുത്തിവെച്ച് കൊല്ലുന്ന പെൺചിലന്തിയോടാണ് ചിസാകോയെ ജപ്പാൻകാർ ഉപമിച്ചിരുന്നത്. content highlights: black widow loses death sentence appeal
from mathrubhumi.latestnews.rssfeed https://ift.tt/2SCjgJp
via
IFTTT