Breaking

Monday, June 28, 2021

കോവിഡ് ചികിത്സയ്ക്ക് നിയമിച്ച താത്കാലികക്കാരെ പിരിച്ചുവിടുന്നു

ആലപ്പുഴ: കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. കോവിഡ് രോഗികൾ കുറഞ്ഞ ചികിത്സാ കേന്ദ്രങ്ങൾ ഉടൻ നിർത്തലാക്കി ജീവനക്കാരെ പിരിച്ചുവിടാൻ കഴിഞ്ഞദിവസം ആശുപത്രികൾക്ക് നിർദേശം ലഭിച്ചു. ഈയാഴ്ച മുതൽ പിരിച്ചുവിടൽ ആരംഭിച്ചേക്കും.ആറുമാസത്തെ കരാറിലാണ് നിയമനം നൽകിയിരുന്നത്. കാലാവധി തീരാൻ മൂന്നുമാസംവരെ ബാക്കിയുള്ളവരുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റുമാർ, ശുചീകരണ ജോലിക്കാർ എന്നിവരാണ് കോവിഡ് ബ്രിഗേഡിന്റെ ഭാഗമായുള്ളത്.ദേശീയ ആരോഗ്യ ദൗത്യ(എൻ.എച്ച്.എം)മാണ് താത്കാലിക ആരോഗ്യപ്രവർത്തകർക്ക് ശമ്പളം നൽകിയിരുന്നത്. കോവിഡ് ചികിത്സയായതിനാൽ ഇവർക്ക് റിസ്ക് അലവൻസും അനുവദിച്ചിരുന്നു. ഇത് എൻ.എച്ച്.എമിന് കൂടുതൽ ബാധ്യത വരുത്തി. കോവിഡ് രോഗികളില്ലാതെ ജീവനക്കാരെ തുടരാൻ അനുവദിച്ചാൽ ബാധ്യത ഇനിയുമുയരും. ഇതൊഴിവാക്കാനാണ് നടപടിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, സംഘടിക്കാനും യൂണിയനുണ്ടാക്കാനുമുള്ള ശ്രമമാണ് പിരിച്ചുവിടൽ വേഗത്തിലാക്കിയതെന്നാണ് ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥർ പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3xWjMAQ
via IFTTT