കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകൾക്ക് ബിയർ നൽകിയ പിതാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ 65-കാരനാണ് അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വീട്ടിൽവെച്ചാണ് ബിയർ നൽകിയത്. ഇതു കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി. ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. content highlights: man arrested for giving beer to eight year old daughter
from mathrubhumi.latestnews.rssfeed https://ift.tt/3gYlQ5M
via
IFTTT