Breaking

Saturday, June 26, 2021

പക്ഷികൾ കോവിഡ് പരത്തുമെന്നാരോപിച്ച് അസമിൽ മുളങ്കാടുകൾ വെട്ടിനശിപ്പിച്ചു

ഗുവാഹാട്ടി: പക്ഷികൾ കോവിഡ് വൈറസ് വാഹകരാണെന്നാരോപിച്ച് അസമിലെ ഒരു നഗരസഭ മുളങ്കാടുകൾ വെട്ടിനശിപ്പിച്ചു. ഉദൽഗുരി ജില്ലയിലെ തംഗ്ള നഗരസഭയാണ് പക്ഷികളുടെ വിസർജ്യം വീഴുന്ന മുളങ്കാടുകൾ വൈറസിന്റെ ഉറവിടമാണെന്നു പറഞ്ഞ് അഞ്ചുപേരുടെ ഉടമസ്ഥതയിലുള്ള മുളകൾ വെട്ടിയത്. മരത്തിലെ കൂട്ടിലുണ്ടായിരുന്ന മുന്നൂറോളം പക്ഷിക്കുഞ്ഞുങ്ങൾ ചത്തു. ജൂൺ എട്ടിനാണ് നഗരസഭ പ്രദേശത്തെ അഞ്ചു കുടുംബാംഗങ്ങൾക്ക് സ്ഥലത്ത് വളരുന്ന മുളകളിൽ കൂടുണ്ടാക്കിയ പക്ഷികൾ കാഷ്ഠിച്ച് പ്രദേശത്ത് ശുചിത്വമില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്. പക്ഷികളുടെ കാഷ്ഠം കോവിഡ് പകരാൻ കാരണമാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. അയൽവാസികളുടെ പരാതിയുണ്ടെന്നു പറഞ്ഞാണ് നോട്ടീസ് നൽകിയത്. മരങ്ങൾ മുറിക്കാൻ സ്ഥലമുടമകൾ വിസമ്മതിച്ചതോടെ നഗരസഭ നേരിട്ടെത്തി വെട്ടുകയായിരുന്നു.300-ഓളം പക്ഷിക്കുഞ്ഞുങ്ങൾ ചത്തു. പരിക്കേറ്റവയെ കാസിരംഗ ദേശീയോദ്യാനത്തിനടുത്ത വന്യജീവി പുനരധിവാസ സംരക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.


from mathrubhumi.latestnews.rssfeed https://ift.tt/35Sj6Ar
via IFTTT