Breaking

Tuesday, June 29, 2021

പാരഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി യുറുഗ്വായ് ക്വാര്‍ട്ടര്‍ ഫൈനലില്‍

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ പാരഗ്വായിയെ കീഴടക്കി യുറുഗ്വായ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് യുറുഗ്വായിയുടെ വിജയം. തോറ്റെങ്കിലും പാരഗ്വായ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. 21-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർതാരം എഡിൻസൺ കവാനിയാണ് യുറുഗ്വായിയുടെ വിജയഗോൾ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യിൽ യുറുഗ്വായ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനക്കാരായാണ് പാരഗ്വായിയുടെ ക്വാർട്ടർ ഫൈനൽ പ്രവേശനം. നാലുമത്സരങ്ങളിൽ നിന്നും ഏഴുപോയന്റുകൾ ഉറുഗ്വായ് നേടിയപ്പോൾ പാരഗ്വായ് ഇത്രയും മത്സരങ്ങളിൽ നിന്നും ആറുപോയന്റുകൾ നേടി. എ ഗ്രൂപ്പിൽ നിന്നും നാലാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയിട്ടുണ്ട്. #CopaAmérica 🏆 ¡Mucho poder! Edinson Cavani remató fuerte desde los 12 pasos para marcar el 1-0 de @Uruguay sobre la @Albirroja 🇺🇾 Uruguay 🆚 Paraguay 🇵🇾#VibraElContinente #VibraOContinente pic.twitter.com/UZsYZJCOBm — Copa América (@CopaAmerica) June 29, 2021 ക്വാർട്ടർ ഫൈനലിൽ യുറുഗ്വായ് കൊളംബിയയെയും പാരഗ്വായ് പെറുവിനെയും നേരിടും. Content Highlights: Uruguay vs Paraguay Copa America 2020


from mathrubhumi.latestnews.rssfeed https://ift.tt/3jlAky3
via IFTTT