നീലാംബരി കൊട്ടാരക്കര : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടരവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണിഭവനത്തിൽ രതീഷിന്റെയും ആർച്ചയുടെയും ഏകമകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മുത്തച്ഛൻ ശ്രീജയനൊപ്പം മുറ്റത്ത് കളിക്കുകയായിരുന്നു നീലാംബരി. ഇടയ്ക്കെത്തിയ ഫോൺവിളിയിൽ ശ്രീജയന്റെ ശ്രദ്ധ മാറി. തിരിഞ്ഞുനോക്കുമ്പോഴാണ് പാമ്പ് മതിലിനോടുചേർന്ന മാളത്തിലേക്ക് കയറുന്നതു കണ്ടത്. നീലാംബരിയെ പരിശോധിച്ചപ്പോൾ കുട്ടിയുടെ കാലിൽ കടിയേറ്റ പാടു കണ്ടെത്തി. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹോട്ടൽ ജീവനക്കാരനാണ് രതീഷ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3qCnRYl
via
IFTTT