Breaking

Thursday, June 24, 2021

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന്‍ അന്തരിച്ചു

തിരുവനനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിനിമ, സാഹിത്യം, നാടകം എന്നീ മേഖലകളിലെ നിറസാന്നിധ്യമായിരുന്നശിവൻ മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫറായാണ് അറിയപ്പെടുന്നത്. മൂന്നുതവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. യാഗം, കേശു, സ്വപ്നം, അഭയം, കൊച്ചുകൊച്ചുമോഹങ്ങൾ, ഒരു യാത്ര തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഡോക്യുമെന്ററി രംഗത്തും സജീവമായിരുന്നു അദ്ദേഹം. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ, സരിത രാജീവ് ഉദയഭാനു എന്നിവർ മക്കളണ്. Content Highlights: Photographer sivan passed away


from mathrubhumi.latestnews.rssfeed https://ift.tt/3je9ND3
via IFTTT