ന്യൂഡൽഹി: വിവാദമായ കാർഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ പ്രതിഷേധിക്കുകയും രാജ്യസഭാ ഉപാധ്യക്ഷനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത എംപിമാർക്ക് എതിരേ നടപടി ഉണ്ടാകും. ഇതിനായി രാജ്യസഭാ ചട്ടം 256 പ്രകാരമുള്ള പ്രമേയം ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. നാല് എംപിമാർക്ക് സസ്പെൻഷൻ ഉണ്ടാകാനാണ് സാധ്യത. ഇവരുടെ സസ്പെൻഷൻ കാലാവധി രാജ്യസഭാ അധ്യക്ഷൻ തീരുമാനിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. രാജ്യസഭ ടിവിയിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി സ്വീകരിക്കുന്നത്. നേരത്തെ കാർഷിക ബില്ലുകൾ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി. മറ്റു പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. Content Highlights: Rajya Sabha Chairman likely to take action against MPs who created ruckus, tore papers
from mathrubhumi.latestnews.rssfeed https://ift.tt/2ZVsZuz
via
IFTTT