കൊച്ചി: അതിഥിത്തൊഴിലാളികൾക്കായുള്ള, പെരുമ്പാവൂരിലെ മാർക്കറ്റാണ് 'ഭായി ബസാർ'. ഇവിടെ ബോംബെ ഫാഷൻ എന്ന കടയിലെ സെയിൽസ്മാൻ ആയിരുന്നു മൊസറഫ് ഹൊസ്സെൻ. കടയുടമ താക്കോൽ ഏൽപ്പിച്ച് പോകുന്നിടത്തോളം വിശ്വസ്തനായിരുന്നു മൊസറഫ്.പത്തുവർഷം മുമ്പാണ് മൊസറഫ് പെരുമ്പാവൂരിലെത്തുന്നത്. സഹോദരൻ കാലടിയിൽ ഒരു സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മൊസറഫും ബംഗാളിൽനിന്നെത്തിയത്. ''കട തുടങ്ങിയിട്ട് 12 വർഷമായി. പ്രശ്നക്കാരനാണെന്ന് തോന്നാഞ്ഞതിനാൽ ജോലിക്കു വെച്ചു. മൂന്നുവർഷം ജോലിചെയ്ത് നാട്ടിൽ പോകണമെന്നു പറഞ്ഞ് പോയി. കല്യാണമൊക്കെ കഴിഞ്ഞ് ഏഴു വർഷത്തിനു മുമ്പാണ് രണ്ടാമതെത്തിയത്''- കടയുടമ വി.എം. അബൂബക്കർ പറയുന്നു.മാസശമ്പളമായി 20,000 രൂപ കൊടുക്കുമായിരുന്നു. ശനിയാഴ്ച വെളുപ്പിന് രണ്ടുമണിക്ക് പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ വിളിച്ച് മൊസറഫിന്റെ വീട് എവിടെയെന്ന് ചോദിക്കുംവരെ ഒരു സംശയവും തോന്നിയിരുന്നില്ലെന്ന് അബൂബക്കർ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3kyX6QE
via
IFTTT