Breaking

Monday, September 21, 2020

മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ്‌ എട്ട് പേര്‍ മരിച്ചു: നിരവധി പേര്‍ കുടുങ്ങി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് എട്ടുപേർ മരിച്ചു. പട്ടേൽ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാർപ്പിടസമുച്ചയമാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 25 പേരോളം കുടുങ്ങിക്കിടക്കുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തേ തുടർന്ന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ 20 പേരെ രക്ഷപ്പെടുത്തി. 21 ഫ്ളാറ്റുകളാണ് ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നത്. പുലർച്ചെ 3.30 ഓടെ ഇതിലെ താമസക്കാർ ഉറങ്ങിക്കിടക്കവേയാണ് കെട്ടിടം തകർന്നുവീണത്. 1984ലാണ് കെട്ടിടം നിർമിച്ചതെന്നാണ് വിവരങ്ങൾ. #WATCH Maharashtra: Rescue operation by NDRF (National Disaster Response Force) underway at the site of building collapse in Bhiwandi, Thane. Eight people have lost their lives in the incident which took place earlier today. pic.twitter.com/dFvXwhHPH3 — ANI (@ANI) September 21, 2020 കഴിഞ്ഞ ഓഗസ്റ്റ് 24 ന് റായ്ഗഡ് ജില്ലയിലെ മഹാഡിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് 16 പേർ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഭീവണ്ടമുനിസിപ്പൽ കോർപ്പറേഷൻ അതിന്റെ പരിധിയിലുള്ള കെട്ടിടങ്ങളേപ്പറ്റി ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കെയാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. Content Highlights:building collapse in Bhiwandi, Eight people have lost their lives


from mathrubhumi.latestnews.rssfeed https://ift.tt/3mOpFeO
via IFTTT