തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിൽതിരുവനന്തപുരത്ത് കേസിന്റെയും അറസ്റ്റിന്റെയും കാര്യത്തിൽ റെക്കോഡ്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയ 3000 പേർക്കെതിരേയാണ് കഴിഞ്ഞ എട്ട് ദിവസത്തിനിടെ കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡ ലംഘനത്തിനടക്കമാണ് കേസ്. എട്ട് ദിവസം തുടർച്ചയായി നടന്ന ജലീൽ വിരുദ്ധ സമരത്തിലാണ് പോലീസ് 3000 പേർക്കെതിരേ കേസെടുത്തത്. 25 എഫ്ഐആറുകളിലാണ് ഇത്രയുമധികം പേർ പ്രതികളായത്. 500 പേർ അറസ്റ്റിലായി. കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഇത്രയും പേർ പ്രതികളായ കേസും അറസ്റ്റും നടക്കുന്നത്. എല്ലാവർക്കുമെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. സംഘം ചേരൽ, പോലീസിനെ ആക്രമിക്കൽ, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാൽ പൊതുമുതൽ നശിപ്പിച്ചതിനെതിരേയുള്ളവകുപ്പ് ആർക്കെതിരേയും ചുമത്തിയിട്ടില്ല. ബിജെപി, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർക്കെതിരേയാണ് കൂടുതൽ കേസുകൾ. തൊട്ടുപിന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുമുണ്ട്. സംഘർഷത്തിൽ അഞ്ച് പോലീസുകാർക്കും പരിക്കേറ്റു. Content Highlights: Case filed against 3,000 protesters demanding KT Jaleel s resignation
from mathrubhumi.latestnews.rssfeed https://ift.tt/3kzDNq9
via
IFTTT